യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനത്തിന് മറുപടി നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ മറുപടി. മുന്നണിയിൽ കൂടിയാലോചിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. അതൊക്കെ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളും.മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും ചാനലുകാർ ആവശ്യപ്പെടുമ്പോലെ പ്രതികരിക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
മുന്നണിയിൽ കൂടിയാലോചന ഇല്ലെന്ന് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. ബോർഡ്-കോർപറേഷൻ പദവികൾ തീരുമാനിച്ചത് താനറിയാതെയാണ്. മാധ്യമങ്ങളിലൂടെ മാത്രം ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളെക്കുറിച്ച് അറിഞ്ഞത് ദുഖമുണ്ടാക്കി. തന്റെ അതൃപ്തി AICC നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയുടെ വിമാനയാത്ര അടക്കമുള്ള വിഷയങ്ങളിൽ കെപിസിസിയുമായി ചർച്ചകൾ ഉണ്ടാകണമെന്നും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വേണ്ട തരത്തിലുള്ള കോർഡിനേഷൻ ഉണ്ടായില്ലെന്നും വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു .
അതേസമയം, തലസ്ഥാനത്ത് നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഗ്യാനേഷ്കുമാറിനെതിരെ സമരം ചെയ്യുമ്പോൾ എസ്എഫ്ഐകാർക്കാണ് വെപ്രാളം. ബിയർ കുപ്പികൾകൊണ്ടെറിയുകയാണ്. മന്ത്രി ജനിഷിനെതിരെയുണ്ടായ ഡിവൈഎഫ്‌ഐയുടെ ആക്രമണം ജനാധിപത്യവിരുദ്ധമാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റിൽ വിദ്യാർഥികൾ അല്ലാത്തവർ താമസിക്കുന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Minister Roji M. John responds to Adoor Prakash’s criticism















