ഷാർജ ∙ ഷാർജയുടെ മുദ്രകളിൽ വർണചുംബനങ്ങൾ സമ്മാനിക്കുന്ന വിസ്മയ വെളിച്ചോത്സവം ഇനിയും കാണാത്തവർക്ക് 2 ദിവസം മാത്രം ബാക്കി. ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്ന വെളിച്ചോത്സവത്തിന്റെ ഞായറാഴ്ച പരിസ്മാപ്തിയാകും. ഈ മാസം 7നായിരുന്നു വെളിച്ചോത്സവം ആരംഭിച്ചത്. വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണ് വർണവിസ്മയം.
എന്നാൽ ഷാർജയിലെ വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇത് അർധ രാത്രി വരെ തുടരും. രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ 15 ലേറെ കലാകാരന്മാരാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ വാണിജ്യ, വിനോദസഞ്ചാര വികസന അതോറിറ്റി സംഘടിപ്പിക്കുന്ന വെളിച്ചോത്സവത്തിന് പിന്നിൽ. എമിറേറ്റിന്റെ പ്രീമിയർ ടൂറിസ്റ്റ്, സാംസ്കാരിക, പ്രകൃതിദത്ത കേന്ദ്രങ്ങളിലാണ് പരിപാടി അരങ്ങേറുന്നത്. ഇതിൽ, മൂന്ന് സ്ഥലങ്ങൾ പുതിയവയാണ്. നൂതന സാങ്കേതിക വിദ്യകള് ഉപയോഗിച്ച് വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ലേസർ രശ്മികൾ പായിച്ച് വശ്യമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വിസ്മയിപ്പിക്കുന്ന വർണചിത്രങ്ങളൊരുക്കുകയാണ് ചെയ്യുന്നത്.
വർണവെളിച്ചം തൂകുന്നത് എവിടെയൊക്കെ?
∙ ഷാർജ പൊലീസ് ആസ്ഥാനം
∙ ജനറൽ സൂഖ്, അൽ ഹംരിയ
∙ കൽബ വാട്ടർഫ്രണ്ട്
∙ ഖാലിദ് ലഗൂൺ
∙ അൽ മജാസ് വാട്ടർഫ്രണ്ട്
∙ ബീആ ഗ്രൂപ്പ് ആസ്ഥാനം
∙ അൽ ദൈദ് ഫോർട്ട്
∙ ഷാർജ പള്ളി
∙ ഷെയ്ഖ് റാഷിദ് അൽ ഖാസിമി പള്ളി
∙ മജാസ് കോർണിഷിലെ അൽ നൂർ പള്ളി
∙ അൽ റാഫിസ അണക്കെട്ട്
ഷാർജയുടെ കലാ സാംസ്കാരിക വാസ്തുശില്പ പാരമ്പര്യം പ്രകടിപ്പിക്കുന്ന കേന്ദ്രങ്ങളാണ് വെളിച്ചോത്സവത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ‘ലാൻഡ്മാർക്കു’കളുടെ സൗന്ദര്യം പ്രദർശിപ്പിക്കുന്നതിലൂടെ എമിറേറ്റിന്റെ ചരിത്രവും കടന്നുവന്ന പാതകളും എടുത്തുകാണിക്കുന്നു. ടൂറിസം, സാംസ്കാരിക, കലാപരമായ അനുഭവങ്ങൾക്കായി. ഓരോ വർഷവും ഷാർജ ലൈറ്റ് ഫെസ്റ്റിവലിലൂടെ ലക്ഷക്കണക്കിന് സന്ദർശകരെ എമിറേറ്റിലേക്ക് ആകർഷിക്കുന്നു. കഴിഞ്ഞ വർഷത്തെ പതിപ്പ് 1.3 ദശലക്ഷം സന്ദർശകരെ ആകർഷിച്ചു, ഇതിൽ 189,000 സന്ദർശക–ടൂറിസ്റ്റ് വീസയിലെത്തിയവരാണ്.
∙ലൈറ്റ് വില്ലേജ്
ഇതോടൊപ്പം നടക്കുന്ന ‘ലൈറ്റ് വില്ലേജ്’ സ്ഥിതി ചെയ്യുന്നത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിന് മുന്നിലാണ്. ഷാർജയുടെ പൈതൃകവും ഭാവിയും വിവരിക്കുന്ന ഉത്സവത്തിൽ 55-ലേറെ ചെറുതും ഇടത്തരവുമായ പരിപാടികൾ അരങ്ങേറുന്നു.
∙പ്രാദേശിക പ്രതിഭകളേ, ഇതിലേ
ഷാർജ വെളിച്ചോത്സവത്തിൽ പ്രാദേശിക ഫൊട്ടോഗ്രാഫർ തങ്ങളുടെ പ്രതിഭ വെളിപ്പെടുത്താനും അവസരമുണ്ടായി. ഫോട്ടോ യുഎഇ എന്ന സംഘടനയാണ് ഇതിന് വേദിയൊരുക്കിയത്. കൂടാതെ, ഇതോടനുബന്ധിച്ച് നടക്കുന്ന ശില്പശാലകളിലും വിവിധ കേന്ദ്രങ്ങളിലേയ്ക്ക് നടത്തിയ ഫൊട്ടോവോക്കിലും ഫൊട്ടോഗ്രഫിയിൽ തത്പരരായ ഒട്ടേറെ പേർ പങ്കെടുത്തു. വെളിച്ചോത്സവത്തിന്റെ പടങ്ങൾ അവർക്ക് പ്രദർശിപ്പിക്കാനും അവസരമുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക