ദുബായ് ∙ യുഎഇ യിലെ ഫൈസൽ എന്ന് പേരുള്ളവരുടെ സൗഹൃദ കൂട്ടായ്മയായ ‘ഫൈസൽസിന്റെ’ വാർഷികാഘോഷത്തിന്റെ ഭാഗമായി ‘സ്നേഹസംഗമം’ നടത്തി. അംഗങ്ങളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന 200 ലേറെ പേർ പങ്കെടുത്തു. കുട്ടികൾകൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസം നൽകുന്ന വിവിധയിനം കലാകായിക മത്സരങ്ങൾ നടത്തി. വ്യക്തിത്വ വികസനത്തിനും ഭാഷാ പരിജ്ഞാനത്തിനുമായുള്ള പ്രത്യേക പരിപാടികളുമുണ്ടായിരുന്നു. മാർച്ച് 16 ന് അൽ ഐനിൽ ‘റമസാൻ മീറ്റ്’ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക