മസ്കത്ത് ∙ മസ്കത്ത് കെ എം സി സി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പ്രവർത്തക കൺവൻഷനും ഈ മാസം 23 ന് മബേല 7 ഡെയ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. മുന്നൊരുക്കം 2024 എന്ന പേരിൽ നടക്കുന്ന കൺവൻഷനിൽ പ്രമുഖർ പങ്കെടുക്കും.
വൈകിട്ട് അഞ്ച് മണി മുതൽ പരിപാടികൾ ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ മുഖ്യ രക്ഷധികാരിയായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൈ സാം ഹനീഫ്, ഷാ റസാക്ക് എരുമേലി, ഫൈസൽ മുഹമ്മദ് വൈക്കം, മുഹമ്മദ് ഖാബൂസ്, അജ്മൽ കബീർ ഇടക്കുന്നം തുടങ്ങിയവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക