കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത് ബന്ധുക്കളും നാട്ടുകാരും. പുല്പള്ളിയില് നടക്കുന്നതു രാഷ്ട്രീയ നാടകമാണ്. പോളിന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ 15 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് എത്തിച്ചതെന്ന ഗുരുതരമായ ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഞങ്ങളുടെ കുഞ്ഞിന്റെ ജീവന് പോയി. ഇവിടെ കാര്യം പറഞ്ഞാല്‍ മതി, അടിയുടെ ആവശ്യമില്ല. ഞങ്ങള്‍ക്കു പണം വേണ്ട.5 കിലോമീറ്റര്‍ കൊണ്ട് വീട്ടിലെത്തേണ്ടിയിരുന്ന മൃതദേഹം 15 കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് എത്തിക്കുന്നത്. ഞങ്ങളെ പൊട്ടന്മാരാക്കി പുല്‍പ്പള്ളിയില്‍ പ്രഹസനം നടത്തുകയാണ്. രാഷ്ട്രീയ നാടകം കളിക്കുകയാണ്.”- ബന്ധുക്കള്‍ ആരോപിക്കുന്നു. പോളിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്ന ശേഷം ജനകീയ പ്രതിഷേധമുണ്ടെന്നായിരുന്നു നേരത്തേ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ മൃതദേഹം നേരെ പുല്‍പ്പള്ളിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നും പുല്‍പ്പള്ളിയിലേക്കു കൊണ്ടുപോയ മൃതദേഹത്തോട് അനാദരവു കാണിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പുല്‍പ്പള്ളിയില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നതിനിടയിലാണ് ബന്ധക്കളുടെ ആരോപണം ഉണ്ടായിരിക്കുന്നത്. പ്രതിഷേധക്കാരും പോലീസും പുല്‍പ്പള്ളിയില്‍ നേര്‍ക്കു നേര് പോരാട്ടത്തിലേക്കു നീങ്ങി. എം.എല്‍.എമാരായ ടി. സിദ്ദിഖിനേയും ഐ.സി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പോലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. എന്നാല്‍, ആദ്യഘട്ടത്തില്‍ പോലീസ് ലാത്തി വീശിയെങ്കിലും ഉടന്‍ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് ന?ഗരമധ്യത്തില്‍ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്. സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമടക്കമുള്ളവര്‍ പ്രദേശത്തുണ്ട്. പോലീസ് നടപടിയില്‍ ചില നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
പ്രദേശത്ത് നിന്നും മൃതദേഹം മാറ്റുന്നതിനായുള്ള ശ്രമങ്ങളാണ് നിലവില്‍ പോലീസ് തുടരുന്നത്. എന്നാല്‍, തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം വീട്ടിലേക്ക് മാറ്റാനാവില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, ഭാര്യക്ക് സ്ഥിരം ജോലി, മകളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം, കടങ്ങള്‍ എഴുതി തള്ളണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍, പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ അടിയന്തരമായി നല്കാന് സര്‍വകക്ഷിയോ?ഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ, മകളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും, ഭാര്യക്ക് സ്ഥിരംജോലി, 40 ലക്ഷം രൂപകൂടെ നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കും എന്നിങ്ങനെയാണ് സര്‍വകക്ഷിയോ?ഗത്തിലുയര്ന്നിരിക്കുന്ന മറ്റ് തീരുമാനങ്ങള്‍.
നേരത്തെ, പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടര്‍ന്ന്, ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു. സംഘര്‍ഷത്തിനിടെ, പുല്‍പ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്. ഷാജിക്ക് ഹൃദയാഘാതമുണ്ടായി. മദ്യപിച്ചുവെന്ന് ആരോപിച്ച് ആളുകള്‍ മര്‍ദിച്ചതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അതേസമയം, വഴി തടഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
മാനന്തവാടി ചാലിഗദ്ദയില്‍ കര്ഷകന് കൊല്ലപ്പെട്ട് ഒരാഴ്ച തികയുംമുമ്പേയാണ് കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമായിരുന്നു മരിക്കുന്നതിന് മുമ്പ് പോള്‍ പറഞ്ഞത്. ?നട്ടെല്ലിന് ?ഗുരുതരമായി പരിക്കേറ്റ് ആദ്യം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക