കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്തുന്ന മാർഗങ്ങൾ വിദ്യാർത്ഥികൾ പരിചയപെടുത്തി.പുതയിടൽ,വിള ഭ്രമണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചാൽ കർഷകർക്ക് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
Read More……..
- കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്
- നരച്ച മുടി പിഴുത് കളയാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു
- മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയൻ: ‘അമരൻ’ ടീസർ പുറത്തിറക്കി| Amaran Official Teaser
- റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’: ട്രെയ്ലർ| Once Upon A Time In Kochi Official Trailer
- പോളിന് ആദരാഞ്ജലി അർപ്പിച്ച് ആയിരക്കണക്കിനാളുകൾ:മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം
പുതയിടൽ മണ്ണിലെ ജലാംശത്തെ ആവിയായി പോകാതെ മണ്ണിൽ തന്നെ സംരക്ഷിക്കുന്നു.വേനൽകാലത്ത് ഈർപ്പം നിലനിൽക്കുന്ന മണ്ണ് ആണേൽ കൃഷിക്ക് അത് വളരെ അധികം അനുയോജ്യമാകും.
വരമ്പുകളും, ചാലുകളും നിർമ്മിക്കുന്നത് വഴിയും മണ്ണിലെ ജലാംശത്തെ നമുക്ക് സംരക്ഷിക്കാൻ ആകും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു കൊടുത്തു.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.