തൃശൂര്‍: തൃപ്രയാറില്‍ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയില്‍ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം.
Read more :
-
കണ്ണൂരിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും
- കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം : സൈനബ വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ഇത്തവണ ലോക്സഭയിലേക്ക് കെ.കെ ശൈലജ മത്സരിച്ചേക്കില്ല: പകരം പ്രമുഖരായ രണ്ട് നേതാക്കളുടെ പേര് സിപിഎം പരിഗണനയില്‍
- ഇന്ന് നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
തലയില്‍ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ജന ദേവിയെ നാട്ടുകാരുടെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക