ന്യൂഡൽഹി: കോടതി ഉത്തരവില്ലാതെ, ഇളയ സഹോദരിയുടെ രക്ഷാകർതൃത്വം വഹിക്കാൻ മൂത്ത സഹോദരിക്ക് നിയമപരമായ അവകാശമില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റൊരു സഹോദരിക്കും കുടുംബത്തിനുമൊപ്പമുള്ള ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സ്വദേശിനി നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചാണ് ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇളയ സഹോദരിയെ ബലമായി ഒപ്പം പാർപ്പിക്കുകയും കാനഡയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ, പെൺകുട്ടി സ്വമേധയാ ആണ് താമസിക്കുന്നതെന്നാണു പൊലീസ് നൽകിയ റിപ്പോർട്ട്. രക്ഷാകർതൃത്വം ആവശ്യപ്പെട്ട് മൂത്ത സഹോദരിക്ക് ഉചിതമായ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക