ആലപ്പുഴ: ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ പ്രാപ്യമാകാതെ പോകരുതെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവൂർ എഫ്.എച്ച്.സിയിൽ പുതുതായി നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെയും കായംകളം നഗരസഭയിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരങ്ങളിലെ ജീവിത ചെലവ് താരതമ്യേന കൂടുതലാണ്. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭ്യമാകാതെ പോകരുത്. അതിനായി സൗജന്യവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട ആരോഗ്യ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ, പകർച്ചവ്യാധികൾ വളരെയേറെ കൂടുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ഒരുക്കുന്നത് പോലെ പ്രധാനമാണ് രോഗപ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ.
അതുകൊണ്ടാണ് കോവിഡ് കാലത്തെ മാതൃക ഉൾക്കൊണ്ട് സംസ്ഥാനത്തെമ്പാടും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more…
- കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
- ഭവനനിർമ്മാണത്തിന് ഏറ്റവുമധികം തുക നൽകുന്ന സംസ്ഥാനം കേരളം -മന്ത്രി എം.ബി. രാജേഷ്
- വയനാട്ടിലെ ഹർത്താൽ പൂർണ്ണം : വാഹനങ്ങൾ തടഞ്ഞു പ്രതിഷേധക്കാർ
- കണ്ണൂരിൽ കാട്ടാന ആക്രമണത്തില് പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും
- കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം : സൈനബ വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
പി.പി. ചിത്തരഞ്ജൻ എം. എൽ. എ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൂയമോൾ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, കെ. ഉദയമ്മ, വാർഡ് അംഗം ഗീതാകുമാരി ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. എ. സഫീർ, പഞ്ചായത്ത് സെക്രട്ടറി സി. എസ്സ് ഷെയ്ക്ക് ബിജു തുടങ്ങിയവർ പങ്കെടുത്തു.
കായംകളം നഗരസഭയിലെ കോയിപ്പള്ളി കാരായ്മ, ഐക്യ ജംഗ്ഷൻ എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ രണ്ട് നഗര ജാനകിയആരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.