ആലപ്പുഴ:ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിനാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ 660 ഗുണഭോക്താക്കൾക്കും എറണാകുളം ജില്ലയിൽ 265 ഗുണഭോക്താക്കൾക്കും കാസർഗോഡ് ജില്ലയിലെ 75 ഗുണഭോക്താക്കൾക്കും ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഇവയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിൻ്റെ പ്രശംസാപ്രത കൈമാറ്റവുമാണ് മന്ത്രി നിർവ്വഹിച്ചത്.
ജില്ലയിൽ 660 ഗുണഭോക്താക്കൾക്കാണ് ചെക്ക് കൈമാറിയിട്ടുള്ളത്. 549 രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചു. 301 ഗുണഭോക്താക്കളുമായികരാർ വെച്ചു. ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക