വയനാട്: കാട്ടാന ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി നാളെ (ഫെബ്രുവരി 17) വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മാനന്തവാടി കുറുവാദ്വീപിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഫോറസ്റ്റ് ജീവനക്കാരൻ പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ ഇയാളെ കാട്ടാന പിൻതുടർന്നുവന്ന് ആക്രമിക്കുകയായിരുന്നു. പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിൽ എത്തിച്ചത്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ