ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണിത്. 15 മത്സരങ്ങളില്‍ 26 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ നാലാം സ്ഥാനത്താണ്.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. വിങ്ങുകളിലൂടേയും ഹൈബോളുകളിലൂടേയും ബ്ലാസ്റ്റേഴ്സ് കോട്ട പൊളിക്കാനാണ് ചെന്നൈ ശ്രമിച്ചത്. മറുവശത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്സും മുന്നേറി.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ആകാശ് സങ്കവാനാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 81-ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. ഇരുടീമുകള്‍ക്കുമായി കളി യില്‍ ഏഴ് മഞ്ഞകാര്‍ഡുകളാണ് കണ്ടത്.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇന്ന് കളി നടന്നത്. സൂപ്പര്‍ സ്ട്രൈക്കര്‍ ദിമിത്രിയേസ് ഡയമന്റക്കോസില്ലാതെയാണ് മഞ്ഞപ്പട ഇന്ന് കളിയ്ക്കിറങ്ങിയത്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്സിന് തൊട്ടുമുന്നില്‍.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ