ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) കോൺകോഴ്സ് ബി–യിലെ ലോഞ്ച് നവീകരണത്തിലായതിനാൽ യാത്രക്കാർക്ക് ചില ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാകില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു.ദുബായിലെ കോൺകോഴ്സ് ബി–യിലെ എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ച് മാറ്റുന്നതിനുള്ള നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ശബ്ദ ശല്യങ്ങളും നേരിടാം. യാത്രക്കാർക്ക് എമിറേറ്റ്സിന്റെ ലോഞ്ച് ഉപയോഗിക്കുന്നത് തുടരാം. കോൺകോഴ്സ് എ അല്ലെങ്കിൽ സി–യിൽ പൂർണ ലോഞ്ച് അനുഭവം ആസ്വദിക്കാമെന്നും എമിറേറ്റ്സ് അറിയിച്ചു.
കോംപ്ലിമെന്ററി വൈ-ഫൈ, സ്പാ , ഡയറക്ട് ബോർഡിങ്, ബിസിനസ് സെന്റർ സൗകര്യം, യാത്രക്കാർക്ക് ശാന്തമായ ഇടം എന്നിവയും ഫസ്റ്റ് ക്ലാസ് ലോഞ്ചിന്റെ ചില ഗുണങ്ങളാണ്. കോംപ്ലിമെന്ററി പ്രവേശനത്തിന് അർഹതയില്ലാത്ത യാത്രക്കാർക്ക് ദുബായിലെ ലോഞ്ചുകളിലേക്കും ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ലോഞ്ചുകളിലേക്കും പണമടയ്ക്കാം. കോൺടാക്റ്റ്ലെസ് ഫേഷ്യൽ റെക്കഗ്നിഷൻ വഴി യാത്രക്കാർക്ക് കോൺകോഴ്സ് ബിയിലെ എയർലൈനിന്റെ എയർപോർട്ട് ലോഞ്ചിൽ പ്രവേശിക്കാം. യാത്രക്കാർക്ക് ചെക്ക്-ഇൻ സമയത്ത് ബയോമെട്രിക് എയർപോർട്ട് പാതയ്ക്കായി റജിസ്റ്റർ ചെയ്യാവുന്നതാണ്. ദുബായിലെ വിശാലമായ എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് ഫെസിലിറ്റിയിലും ലോകമെമ്പാടുമുള്ള പാർട്ണർ കാറ്ററിങ് സ്ഥാപനത്തിലുമായി 1,400 ഷെഫുകളാണ് ഭക്ഷണം ഉണ്ടാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക