തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുന്ന പരീക്ഷകൾ 23ന് അവസാനിക്കും.
രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ 3.45 വരെയുമാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് മാർച്ച് 25ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ച് 21ന് അവസാനിക്കും. ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും.
എസ്എസ്എൽസി ടൈംടേബിൾ ഇങ്ങനെ
04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 1
മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്തം (അക്കാഡമിക്)/ സംസ്കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)
06/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്
11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം
13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 2
മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)
15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊർജ്ജതന്ത്രം
18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ
ഹിന്ദി/ജനറൽ നോളഡ്ജ്
20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം
22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം
25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യൽ സയൻസ്
ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ 01.02.2024 മുതൽ 14.02.2024 വരെ