ദുബായ് ∙ അടുത്ത ലോക സർക്കാർ ഉച്ചകോടി 2025 ഫെബ്രുവരി 18 മുതൽ 20 വരെ . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയതെന്ന് വേൾഡ് ഗവൺമെന്റ് സമ്മിറ്റ് ഓർഗനൈസേഷൻ അറിയിച്ചു.
ഗവൺമെന്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മക രാജ്യാന്തര സഹകരണത്തിന്റെ ദീർഘകാല തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള ഒരു ആഗോള വേദിയാണ് ലോക സർക്കാർ ഉച്ചകോടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ദർശനങ്ങളും നിർദ്ദേശങ്ങളും ഉച്ചകോടിയുടെ വിജയത്തിൽ പ്രതിഫലിക്കുന്നു.
സമൃദ്ധിയും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള സുരക്ഷിതമായ പാതയും ഉറപ്പാക്കുന്ന മാറ്റത്തിന് നേതൃത്വവും നൽകുന്നു. ബുധനാഴ്ച്ച ദുബായ് മദീനത് ജുമൈറയിൽ സമാപിച്ച ഈ വർഷത്തെ ഉച്ചകോടി വൻ വിജയമായിരുന്നു. ഇന്ത്യയായിരുന്നു അതിഥി രാജ്യങ്ങളിലൊന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന ദിവസം സംബന്ധിക്കുകയും ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയുമുണ്ടായി. കൂടാതെ, ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാനും ഉച്ചക്കോടിയിൽ അനുഭവങ്ങൾ പങ്കുവച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക