സലാല ∙ ഒമാനിലെ സലാലയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കാര സ്വദേശി തയ്യില്‍ വീട്ടില്‍ സുജിത് ജയചന്ദ്രന് (40) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജയചന്ദ്രന്. മാതാവ്: സുമ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടര്‍ നടപടികള്‍കള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക