മദീന ∙ മദീനയിൽ നിന്ന് 180 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ തീരത്ത് മനോഹരമായ ബീച്ചുകളാലും വെളുത്ത മണലിനാലും ചുറ്റപ്പെട്ട മനോഹരമായ ഗ്രാമമായ അൽ റായിസ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സീസൺ മാരിടൈം സ്പോർട്സ് മത്സരങ്ങൾ, സെയിൽ ബോട്ട് റേസിങ് , ഫാമിലി ക്രൂയിസ് പ്രോഗ്രാമുകൾ, സീഫുഡ് ഫെസ്റ്റിവലുകൾ എന്നിങ്ങനെയുള്ള കമ്മ്യൂണിറ്റി പരിപാടികളാണ് ഗ്രാമത്തിലെ മറ്റ് ആകർഷണങ്ങൾ.
അൽ റായിസ് ബീച്ചുകളിലേക്കുള്ള കുടുംബ യാത്രകൾ മേഖലയിലെ സാമ്പത്തിക പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിൽ ഒന്നാണ്. അൽ റായിസിന്റെ വടക്കൻ കോർണിഷിനോട് ചേർന്നുള്ള വാണിജ്യ സ്ട്രീറ്റിലെ സീഫുഡ് റസ്റ്ററന്റുകളിൽ നിന്നുള്ള മത്സ്യഭക്ഷണങ്ങൾ രുചിക്കാനും കടൽ തീരത്ത് ഇരിക്കാനും സൂര്യാസ്തമയം കാണാനും കുടുംബങ്ങൾ ഒഴുകി എത്തുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പൊതുസേവനത്തിന്റെയും സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം, വനവൽക്കരണ പദ്ധതികൾ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും തദ്ദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ചെറുകിട നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ അൽ റായിസ് ഗണ്യമായ മുന്നേറ്റം കുറിച്ചു. അൽ റായിസിലെ അൽ ജാർ തുറമുഖം വർഷങ്ങൾക്ക് മുമ്പ് താമസക്കാരെ ഇവിടേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായിരുന്നു. കാരണം ഇത് മുൻകാലങ്ങളിൽ മദീനയുടെ സാമ്പത്തിക പ്രവർത്തനത്തെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക