ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലാകുമെന്ന ഊഹപോഹങ്ങള്‍ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനുള്ള പ്രമേയം അവതരിപ്പിച്ചു.
പ്രമേയത്തിന്മേലുള്ള ചർച്ച നാളെ നടക്കും. അതുവരെ സഭാ നടപടികൾ നിർത്തിവച്ചു. ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് അരവിന്ദ് കേജ്‍രിവാളിന്റെ നാടകീയ നീക്കം. എൻഫോഴ്സ്മെന്റ് ഏജൻസിയെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നു അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചു.
’21 എഎപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എമാരോട് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ സ്വീകരിച്ചില്ല. ഏഴുപേരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. അവര്‍ മറ്റൊരു ഓപ്പറേഷന്‍ താമര നടത്താന്‍ ശ്രമിക്കുകയാണ്’ കെജ്‌രിവാള്‍ ആരോപിച്ചു.
ഈ മാസം 19നു ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇഡി കേജ്‍രിവാളിനു നൽകിയിരിക്കുന്ന നിർദേശം. അഞ്ചു തവണ നോട്ടിസ് നൽകിയിട്ടും കേജ്‍രിവാൾ ഹാജരാകാത്തതിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. തുടർന്നുള്ള നോട്ടിസുകൾ നിയമപ്രകാരമല്ലെന്നു പറഞ്ഞാണു കേജ്‍രിവാൾ ഹാജരാകാതിരുന്നത്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















