റിയാദ് ∙ ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിന് സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്.
ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്നും ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക