മനാമ∙ ബഹ്റൈനിൽ ജോലിക്കായി എത്തിയ കോഴിക്കോട് ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പിൽ അസനാസ് വെള്ളമണ്ണിനെ(37 ) ബഹ്റൈൻ ഗുദൈബിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോൺ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. വിവരമൊന്നും ലഭിക്കാതായതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കളാണ് സൗദിയിലെ സുഹൃത്തുക്കൾ മുഖേന ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് കാണാതായ വിവരം അറിയിച്ചത്.പ്രവാസി ലീഗൽ സെൽ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സന്ദർശക വീസയിലാണ് ഇവിടെ എത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക