ദുബായ് ∙ മലയാളി വ്യവസായി കെ.എൻ. ഫജറിന് യുഎഇ ഗോൾഡൻ വീസ. യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിർമാണ യൂണിറ്റായ അലിഫ് ഡിസൈനർ യൂണിഫോംസ് എംഡിയാണ്.
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ കെ.എൻ ഫജർ യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വീസ ഏറ്റുവാങ്ങി. ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ യു.എ.ഇയിൽ നിറ സാനിധ്യമാണ് ഇദേഹം. നിഹാൽ കാസ്മി, നസ്മിയാ ഫജ്ർ എന്നിവരാണ് മക്കൾ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക