ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ യുഎഇയുടെ നവീന ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമാണെന്നു ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് (എഎംഎൽസിടിഎഫ്) എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ജനറൽ ഹാമിദ് അൽ സാബി പറഞ്ഞു. ലോക സർക്കാർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പരിവർത്തനം യാഥാർഥ്യമായെങ്കിലും അതിന്റെ ഭീഷണികൾ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ബാധിക്കാനിടയുണ്ട്. അവ തരണം ചെയ്യുന്നതിന് ഏറ്റവും പുതിയ മാർഗം അവലംബിക്കണം. വിവിധ പങ്കാളികളുമായി സഹകരിച്ച് ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക