മിഷൻ ബേലൂർ മഖ്നയുടെ ഭാഗമാകാൻ ഡോ. അരുൺ സക്കറിയയും. ദൗത്യം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വനം വകുപ്പിന്റെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ആളാണ് ഡോ.അരുൺ സക്കറിയ.
ആറു ദിവസമായിട്ടും കാര്യമായ പുരോഗതി ഇല്ലാതായതോടെ, കർണാടക വനം വകുപ്പും ദൗത്യത്തിനൊപ്പം ചേർന്നിട്ടുണ്ട്. ദിവസങ്ങളായി ദൗത്യം വിജയം കാണാത്തതിനാലാണ് കർണാടക വനം വകുപ്പും ഒപ്പം ചേർന്ന് സംയുക്ത പരിശോധന നടത്തിയത്. ബേലൂരിൽ നിന്ന് ഇതേ ആനയെ പിടികൂടിയ ദൗത്യത്തിൽ ഉൾപ്പെട്ടവർ ഈ സംഘത്തിൽ ഉണ്ട്. ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മൃഗസംരക്ഷണ വകുപ്പിലേക്ക് മടങ്ങി ഏതാനും മാസങ്ങൾ തികയുമ്പോഴാണ് അരുൺ സക്കറിയയുടെ തിരിച്ചുവരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം