ഫെബ്രുവരി ഏഴിന് തൃശ്ശൂരിൽ തുടക്കമിട്ട ഭാരത് റൈസ് വിതരണം നമ്മുടെ ചർച്ചകളിലെ ഒരു പ്രധാന വിഷയമാണ്. ഭാരത് റൈസ് വിതരണം സംബന്ധിച്ചു നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിൽ ഒന്നാണ് ലോക്‌സഭാ ഇലക്ഷന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തന്ത്രമാണിത് എന്നുള്ളത്.
അതിനിടെ ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതായി ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് വൈറലായി പ്രചരിക്കുന്നുണ്ട്.
എന്താണ് ഇതിന്റെ സത്യാവസ്ഥ ?
“ഭാരത് റൈസ്
ബീഫിനൊപ്പം കഴിക്കരുത്
അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം
ജാഗ്രത പാലിക്കുക
കെ.സുരേന്ദ്രന്‍” എന്നാണ് പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡില്‍ എഴുതിയിട്ടുള്ളത്.
ഇത്തരം പ്രചാരണങ്ങളിൽ ആദ്യം പരിശോധിക്കുന്നത് കെ. സുരേന്ദ്രൻ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ടോയെന്നാണ്. ഏതു മാധ്യമത്തോട് എവിടെ വെച്ച് എപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്ന് പരിശോധിക്കുമ്പോൾ അത്തരത്തിലുള്ള വാർത്ത റിപ്പോർട്ടുകൾ എവിടെയും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
വൈറൽ പ്രചാരണം തീർത്തും വ്യാജമാണെന്നും കെ.സുരേന്ദ്രൻ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അത് മാത്രവുമല്ല, പ്രചരിക്കുന്ന വാർത്ത തങ്ങളുടെ ചാനൽ നൽകിയിട്ടുള്ളതല്ലയെന്നു പറഞ്ഞിട്ടുണ്ട്.
ഇതിൽ നിന്നും ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം