മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഈ മാസം 21 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുമെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക, പുസ്തക പ്രസിദ്ധീകരണ രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റ്‌സിന്‍റെ സ്വാധീനം എന്ന സന്ദേശത്തിലാണ് ഇത്തവണ പുസ്തക മേള അരങ്ങേറുന്നതെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സഈദ് അല്‍ ബുസൈദി പറഞ്ഞു. 28–ാം എഡിഷന്‍ പുസ്തക മേളയാണ് ഇത്തവണ അരങ്ങേറുന്നത്. ദാഹിറ ഗവര്‍ണറേറ്റാണ് ഈ വര്‍ഷത്തെ അതിഥി. 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള 847 പ്രസാധകര്‍ പുസ്തക മേളയുടെ ഭാഗമാകും. ലോക ഭാഷകളില്‍ നിന്നുള്ള 622,000 പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ ലഭ്യമാകും. 20,000 പുസ്തകങ്ങള്‍ ഇംഗ്ലിഷിലും 268,000 പുസ്തകങ്ങള്‍ അറബിയിലുമുണ്ടാകും. പുസ്തക മേളയിലെ ഏറ്റവും കൂടുതല്‍ പുസ്തകങ്ങളും പ്രസാധകരും ഈജിപ്തില്‍ നിന്നാണ്. രണ്ടാം സ്ഥാനത്താണ് ഒമാന്‍.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കോര്‍ണറുകളും പുസ്തക മേളയില്‍ ഒരുക്കും. പലസ്തീന്‍ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന സെഷനുകളും അരങ്ങേറും. ഗ്രാന്‍റ് മുഫ്തിയുടെ അസിസ്റ്റന്‍റ് ശൈഖ് കഹ്‌ലാന്‍ അല്‍ ഖറൂസിയും പ്രഭാഷണവും പുസ്തക മേളയില്‍ നടക്കും. സന്ദര്‍ശകര്‍ക്കായി 3ഡി മാപ്പുകളും വഴി കാണിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റ്‌സ് ഉപയോഗിച്ചുള്ള റോബോര്‍ട്ടുകളും ഉണ്ടാകുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക