തിരുവനന്തപുരം:കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള, മിഷൻ ശക്തി സ്റ്റേറ്റ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ കരിയർ എക്സ്പോ 2024 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തുടക്കം കുറിച്ചു. കേരള വനിതാ കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. സതീദേവിയുടെ അധ്യക്ഷതയിൽ ബഹു. ആരോഗ്യവനിത ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് ഉൽഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ നമ്മുടെ പെൺകുട്ടികൾ മുൻപന്തിയിലാണെങ്കിലും ഇഷ്ട മേഖലയയിൽ വിദ്യാഭ്യാസം നേടാൻ കഴിയാത്തതോ, സമൂഹികാന്തരീക്ഷങ്ങളോ വൈവാഹിക ജീവിതത്തിലെ ബാധ്യതകളോ തൊഴിലിടത്തെ ഇവരുടെ പങ്കാളിത്ത കുറവിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാർന്ന പഠന മേഖലകളും തൊഴിലവസരങ്ങളും കണ്ടെത്തുന്നതിനും അതുവഴി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന കേരളത്തിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കുവാന്‍ ഇത്തരം പരിപാടികൾ സഹായകമാകുമെന്നും മന്ത്രി അറിയിച്ചു.
Read more :
. നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു
. നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് സ്കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി
. വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
. മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു, രക്ഷിക്കാൻ ശ്രമം ആരംഭിച്ച് വനംവകുപ്പ്
യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുഭാഷ് ടി, വകുപ്പ് ജെന്ടർ കൻസൽറ്റന്റ് ഡോക്ടർ ടി കെ ആനന്ദി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിജിത്ത് എന്നിവർ സംസാരിച്ചു. വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് ചടങ്ങിൽ സന്നിഹിതയായിരുന്നു. വിവിധ പഠന മേഖലകൾ, നൈപുണ്യ ശേഷി വികസന സ്ഥാപനങ്ങൾ, തൊഴിൽ ദാതാക്കൾ, സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ മിഷനുകൾ, സേനാ വിഭാഗങ്ങൾ എന്നിവരെ പ്രതിനിധീകരിച്ച് അറുപതോളം സ്റ്റാളുകളാണ് 3 ദിവസം നീണ്ട് നില്ക്കുന്ന കരിയർ എക്സപോയിൽ ഉണ്ടായിരിക്കുക. അസ്സി ഡയറക്ടർ എസ്. സുലക്ഷണ സ്വാഗതവും സ്റ്റേറ്റ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ കോർഡിനേറ്റർ നിശാന്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.