മുംബൈ: 2024 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഫെബ്രുവരി 14ന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുനർനാമകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയ് ഷാ ഇക്കാര്യം പറഞ്ഞത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ബാർബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമയിൽ പുറത്തായതിന് ശേഷം പിന്നീട് രോഹിത് ശർമ്മ ട്വന്റി 20 മത്സരം കളിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയായിരുന്നു ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്. ഐ.പി.എല്ലിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയിരുന്നു.
ഇതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ തള്ളുകയാണ് ജയ് ഷാ ഇപ്പോൾ ചെയ്തിരിക്കുന്നത്. നേരത്തെ പരിക്കു കാരണം ഏകദിന ലോകകപ്പിലെ ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾ ഹാർദികിന് നഷ്ടമായിരുന്നു.
- സർഫറാസിന്റെ അരങ്ങേറ്റ മത്സരത്തിൽ വികാരമടക്കാനാവാതെ കുടുംബാംഗങ്ങൾ
- ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിൽ മുഹമ്മദ് നബി
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക