പാരിസ്: ചാമ്പ്യൻസ് ലീഗിൽ എംബാപ്പെയുടെയും ബ്രാഡ്ലി ബാർകോളയുടെയും ഗോളിൽ പി.എസ്.ജിക്ക് ജയം. സ്പെയിനിൽനിന്നുള്ള റയൽ സൊസീഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് ചാമ്പ്യന്മാർ തകർത്തുവിട്ടത്. പി.എസ്.ജിക്കായി സൂപ്പർ താരം കിലിയൻ എംബാപ്പെയും ബ്രാഡ്ലി ബാർകോളയുമാണ് ഗോളുകൾ നേടിയത്. കണങ്കാലിലെ പരിക്ക് കാരണം കഴിഞ്ഞ മത്സരം എംബാപ്പെക്ക് കളിക്കാനായിരുന്നില്ല.
ആദ്യ മിനിറ്റിൽ തന്നെ പി.എസ്.ജി ഗോൾമുഖത്ത് സൊസീഡാഡ് ഭീഷണിയുയർത്തിയെങ്കിലും ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തുപോവുകയായിരുന്നു. ആറാം മിനിറ്റിൽ എംബാപ്പെ പന്തുമായി കുതിച്ചെങ്കിലും ഗോൾകീപ്പറെ മറികടക്കാനായില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ സൊസീഡാഡ് നായകൻ മെറിനോയുടെ തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോയത് പി.എസ്.ജി ക്യാമ്പിന് ആശ്വാസമായി.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം എംബാപ്പെയിലൂടെയാണ് പാരിസുകാർ മുന്നിലെത്തിയത്. 58ാം മിനിറ്റിൽ ഡെംബലെ എടുത്ത കോർണർ കിക്ക് മാർക്വിഞ്ഞോസിന്റെ ദേഹത്ത് തട്ടി തെറിച്ചപ്പോൾ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതല മാത്രമേ എംബാപ്പെക്ക് ഉണ്ടായിരുന്നുള്ളൂ. അഞ്ച് മിനിറ്റിനകം എംബാപ്പെ രണ്ടാം ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ ഷോട്ട് ഗോൾകീപ്പർ റൊമേരൊ മുഴുനീള ഡൈവിലൂടെ തട്ടിത്തെറിപ്പിച്ചു. 70ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. ഫാബിയൻ റൂയിസ് നൽകിയ പാസ് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ മുന്നേറിയ ബ്രാഡ്ലി ബാർകോള ഡിഫൻഡർമാരെ വെട്ടിച്ച് ഉജ്വലമായി ഫിനിഷ് ചെയ്യുകയായിരുന്നു. തുടർന്ന് അസൻസിയോക്കും ഗോളവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ കൈയിലൊതുക്കി. മാർച്ച് അഞ്ചിന് സ്പെയിനിലാണ് രണ്ടാംപാദ മത്സരം.
- സർഫറാസിന്റെ അരങ്ങേറ്റ മത്സരത്തിൽ വികാരമടക്കാനാവാതെ കുടുംബാംഗങ്ങൾ
- ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിൽ മുഹമ്മദ് നബി
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക