ബോളിവുഡ് താരവും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചന് വീണ്ടും രാജ്യസഭയിലേക്ക്. സമാജ് വാദി പാര്‍ട്ടിയാണ് ജയാ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2004 മുതല്‍ രാജ്യസഭാംഗമായ ജയാ ബച്ചന് പുറമെ സമാജ് വാദി പാര്‍ട്ടി സ്ഥാനാർഥികളായ റാംജി ലാൽ സുമൻ, അലോക് രഞ്ജൻ എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയയുടെയും അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകളും സമർപ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ പറയുന്നത് പ്രകാരം ഇരുവരുടെയും ആസ്തി 1,578 കോടി രൂപയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം