സമീപകാലത്തു സമൂഹ മാധ്യമങ്ങളിൽ സജീവമായ താരമാണ് ഹണി റോസ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകൾ നടത്തിയിട്ടുള്ള സെലിബ്രിറ്റി എന്ന പേരും ഹണി റോസിന് തന്നെ.
ഇത്തരത്തിൽ നിരവധി ട്രോളുകളും ഹണി റോസിന് ഈയിടെയായി വരാറുണ്ട്. പക്ഷെ ആ വിമർശനങ്ങളെ എല്ലാം തമാശ രീതിയിൽ ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ വയലറ്റ് സാരിയിൽ സുന്ദരിയായ ഹണി റോസിന്റെ വിഡിയോയും അതിനു വന്ന കമ്മന്റുകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ആരാധകരുടെ മനം മയക്കുന്ന ലുക്കിലാണ് ഹണി റോസ് വിഡിയോയിൽ എത്തുന്നത്.
നിധിൻ പാപി എന്ന ആളാണ് ഹണി റോസിന്റെ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. സാരിക്കു ചേരുന്ന രീതിയിലുള്ള ഷിമറി ബ്ലൗസും അതിനിണങ്ങുന്ന ആഭരണങ്ങളുമാണ് ഹണി ധരിച്ചിരിക്കുന്നത്.
പതിവുപോലെ ചിലർ ഹണിയുടെ സൗന്ദര്യത്തെ പ്രശംസിച്ചു കമന്റുകൾ കുറിച്ചെങ്കിലും ഭൂരിഭാഗം ആളുകളും നെഗറ്റിവ് രീതിയിലുള്ള അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് നൽകിയത്. ഇത്തരം നെഗറ്റിവ് കമ്മന്റുകൾക്ക് അപ്പോൾ തന്നെ മറുപടിയും താരം നൽകാറുണ്ട്.
Read More…….
. എ.ഡി.ജിപിയുടെ മകളുടെ അടി: കുറ്റപത്രം സമര്പ്പിക്കാനെടുത്തത് അഞ്ചു വര്ഷം
. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്ക്കാരിന് തിരിച്ചടി
. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് അവസാനിക്കുന്നു; നടപടികളുടെ സംക്ഷിപ്ത വിവരണം
എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും മറുപടിയായി ഹണി റോസ് പറഞ്ഞിട്ടുണ്ട്.
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം.
ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.
Honey Rose looked gorgeous in a violet saree