സാന്റിയാഗോ: ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ചിലിയിൽ ബഹുജന പ്രതിഷേധം. ചിലിയിലെ സാൻറിയാഗോ പ്രവിശ്യയിലാണ് ‘ഇസ്രായേലിന്റെ ക്രിമിനൽ എംബസി പൂട്ടുക’ എന്ന മുദ്രാവാക്യവുമായി നിരവധി പേർ സംഘടിച്ചത്. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ഫലസ്തീൻ പതാകകൾ വീശിയും വിമോചനപ്പോരാട്ടത്തിന്റെ പ്രതീകങ്ങളിലൊന്നായ കഫിയ്യ അണിഞ്ഞുമാണ് സമരക്കാർ എത്തിയത്. ചിലിയുടെ അംബാസഡറെ ഇസ്രായേലിൽ നിന്ന് പിൻവലിക്കണമെന്ന് പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക്കിനോട് ഇവർ ആവശ്യപ്പെട്ടു. കാനഡയിലെ ടൊറന്റോയിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധം അരങ്ങേറി. ടൊറന്റോയിലെ ജൂത ആശുപത്രിയായ ‘മൗണ്ട് സിനായ്’ ഹോസ്പിറ്റലിന് പുറത്തായിരുന്നു പ്രതിഷേധം. ‘ഇൻതിഫാദ നീണാൾ വാഴട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കിയ സമരക്കാർ, ആശുപത്രിയുടെ മുകളിൽ ഫലസ്തീൻ പതാക ഉയർത്തി.
Read more:
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
- തൃപ്പൂണിത്തറ സ്ഫോടനത്തെ തുടർന്ന് ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ പിടിയിൽ
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക