രാജ്കോട്ട്: തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ടീം ഇന്ത്യയെ കരകയറ്റി ക്യാപ്റ്റൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും. 33 ന് 3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യ ഒടുവിൽ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 25 ഓവറിൽ 93 ന് മൂന്ന് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെയും (52*) രവീന്ദ്ര ജദേജയുടെയും(24*) ചെറുത്തുനിൽപ്പാണ് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
ടോസ് നേടി ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 10 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ റൺസൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുൻപെ ടോം ഹാർട്ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സർഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്. 74 പന്തുകളിൽ നിന്ന് എട്ടുഫോറുകൾ ഉൾപ്പെടെയാണ് രോഹിത് 52 റൺസെടുത്തത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒാരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.
അന്തിമ ഇലവനിൽ ഇടം പിടിച്ച സർഫറാസ് ഖാനും ധ്രുവ് ജുറെലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനിത് നൂറാം ടെസ്റ്റാണ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 500ാം വിക്കറ്റെന്ന ചരിത്രവും രാജ്കോട്ടിൽ പിറക്കാനാണ് സാധ്യത. 499 വിക്കറ്റാണ് നിലവിൽ അശ്വിന്റെ സമ്പാദ്യം.
- സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
- ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിൽ മുഹമ്മദ് നബി
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക