ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഭ്രമയുഗം’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. റെക്കോർഡ് തുകയാണ് ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ ഇതിനോടകം നേടിയത്.
വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച ആയിരിക്കും ‘ഭ്രമയുഗം’ എന്ന ചിത്രമെന്നു അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ സദാശിവൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
ഇപ്പോഴിതാ ‘ഭ്രമയുഗം’ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘സിനിമ ഇഷ്ടപ്പെടുന്ന ആളുകൾ ഈ ചിത്രം കാണാതെ പോകരുത്’ എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. നിരവധി പോസിറ്റീവ് കമ്മന്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
#Bramayugam Interval:
Superb first half with a Stunning @mammukka backed by terrific production values and solid making by Rahul👏
Second Half 🤞
— ForumKeralam (@Forumkeralam2) February 15, 2024
ചിത്രത്തിന്റെ ആദ്യ പകുതിയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റി എന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളും, അയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് പ്രധാന ആകർഷണം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത് ചിത്രത്തിന് എന്തുകൊണ്ടും യോജിച്ചതാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
Read more……..
. സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കും വില കൂടി; 46 രൂപ വരെ വർധനവ്
. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് അവസാനിക്കുന്നു; നടപടികളുടെ സംക്ഷിപ്ത വിവരണം
. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
. മഹാരാഷ്ട്രയിൽ ബി.ജെ.പി അധിക സീറ്റ് ലക്ഷ്യമിടുന്നു
. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ചിത്രത്തെ ആകര്‍ഷകമാക്കുമ്പോള്‍ ഭ്രമയുഗം വെളുപ്പിലും കറുപ്പിലും മാത്രമായി അവതരിപ്പിച്ചതും അര്‍ജുൻ അശോകന്റെ പ്രകനടവും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.
Another milestone character for his career.
what a brilliant execution. 🔥
Outstanding First half reports 👌 #Bramayugam pic.twitter.com/QbFft3TNEe
— 𝘡𝘶𝘧𝘪 ͏ 𝕏 (@SufidulQuerist) February 15, 2024
ഭ്രമയുഗത്തിന് ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ ബന്ധമില്ല എന്നും ഭ്രമയുഗം പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിംഗ് ഫാക്ടർ ആണെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഥാപാത്രങ്ങള്‍ അധികമില്ലെന്നതും ഭ്രമയുഗത്തിന്റെ പ്രത്യേകതയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.
സംഭാഷണം ടി ഡി രാമകൃഷ്‍ണനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഗീതം ക്രിസ്റ്റോ സേവ്യറാണ്.