തിരുവനന്തപുരം : കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായുള്ള വിശ്വാസ് സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ തല ഉദ്ഘാടനം ഇന്ന് 9ന് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ അസി. കലക്ടർ അഖിൽ.വി.മേനോൻ നിർവഹിക്കും. സിസ്റ്റർ റെനിറ്റ അധ്യക്ഷത വഹിക്കും. സൈബർ സുരക്ഷയെ കുറിച്ച് സൈബർ വിദഗ്ധനും വിജിലൻസ് പൊലീസ് സൂപ്രണ്ടുമായ ഇ.എസ്.ബിജുമോൻ പ്രഭാഷണം നടത്തും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക