ന്യൂഡൽഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. അതുവരെ കര്‍ഷകര്‍ സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തില്ലെന്നും കര്‍ഷക സംഘടനാ പ്രതിനിധി സര്‍വന്‍ സിങ് പന്‍ധേര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചര്‍ച്ച നടക്കുക. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി കൃഷിവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
കർഷകർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതാണ് ഇന്നത്തെ ചർച്ച മാറ്റിവയ്ക്കാൻ കാരണമായത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. ഡ്രോണുകള്‍ വഴി കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസിനെ പട്ടം പറത്തിയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ ‘ദില്ലി ചലോ’ പ്രക്ഷോഭം.
രണ്ടുദിവസമായി തലസ്ഥാനത്തേക്ക് നടത്തുന്ന കർഷക മാർച്ച് തടയാൻ പോലീസ് വിപുലമായി ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ ബുധനാഴ്ച കർഷകർക്കുനേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് മാറ്റി. ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് പോകാൻ ശംഭു അതിർത്തിയിൽ ട്രാക്ടറുകളിൽ തമ്പടിച്ചിരിക്കുകയാണ്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















