ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഷെഹബാസ് ഷെറീഫ് പ്രധാനമന്ത്രിയാകും. നവാസ് ഷെറീഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗും(പിഎംഎല്‍-എന്‍) ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും(പിപിപി) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ധാരണയായി. പിപിപി മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണയ്ക്കുവാനാണ് തീരുമാനം.
പിഎംഎല്‍- എന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെറീഫിനെ പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. നവാസ് ഷെറീഫാണ് ഇളയ സഹോദരനാ
യ ഷെഹ്ബാസ് ഷെറീഫി (72)നെ നാമനിര്‍ദ്ദേശം ചെയ്തത്. മകള്‍ മറിയം നവാസിനെ (50) പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് വക്താവ് മറിയം ഔറംഗസേബ് എക്സില്‍ കറിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പിഎംഎല്‍എന്നിനെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നവാസ് ഷെറീഫ് നന്ദി പറഞ്ഞു. ഇത്തരം തീരുമാനങ്ങളിലൂടെ പാകിസ്ഥാന് പ്രതിസന്ധികളില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
264 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് 133 സീറ്റാണ് വേണ്ടത്. പിഎംഎല്‍- എന്‍ 75 സീറ്റും പിപിപി 54 സീറ്റുകളുമാണ് ഉള്ളത്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര് മഖ്നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ