റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നീന്തരുതെന്നും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പങ്കിടുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ മുതൽ പേമാരിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലിപ്പഴ വർഷത്തിനും ഇടയാക്കുമെന്ന വീശിയടിക്കുന്ന കാറ്റുമൂലം മക്ക, അൽജാമൂം, തായിഫ്, മെയ്സാൻ, ആദം, അൽഅർദിയാത്ത്, അൽലൈത്ത്, തർബ, റാനിയ, അൽമുവൈഹ്, സുലം, അൽഖർമ. എന്നിവിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും അതോറിറ്റി അറിയിച്ചു.
അഫീഫ്, അൽദവാദ്മി, അൽഖുവയ്യ, അൽമജ്മ, താദിഗ്, മർറാത്ത്, അൽഖദ്, അൽസുൽഫി, ഷഖ്റ, റുമ തുടങ്ങി നിരവധി സ്ഥലങ്ങളിലും അൽബഹ, അൽഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പ്രദേശങ്ങളിലും റിയാദ് മേഖലയ്ക്ക് സമാനമായ അവസ്ഥകൾ പ്രതീക്ഷിക്കാം.
അസീർ, ജസാൻ, ഹായിൽ മേഖലകളിൽ മിതമായ മഴയും പൊടിപടലങ്ങളുണ്ടാക്കുന്ന കാറ്റും പ്രതീക്ഷിക്കുന്നതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ്, അൽഖുൻഫുദ എന്നിവയുൾപ്പെടെ മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴ പെയ്യുന്നതും പ്രതീക്ഷിക്കുന്നു. റിയാദ് മേഖലയുടെ അൽ മുസഹ്മിയ, അൽഹരീഖ്, അൽഖർജ്, ഹോതദ്ബാനി തമീം, മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥകൾ പ്രതീക്ഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക