മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന് കിഷനെതിരെ ബിസിസിഐ നടപടിക്ക് സാധ്യത. താരത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
താരത്തിന്റെ ബിസിസിഐ സെന്‍ട്രല്‍ കോണ്ട്രാക്റ്റില് നിന്നൊഴിവാക്കിയെന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
മനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍വാങ്ങിയ കിഷനെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടെ കിഷന് ദുബായില്‍ നിശാപാര്‍ട്ടയില്‍ പങ്കെടുത്തു. മാത്രമല്ല, പ്രമുഖ ചാനലിലെ ക്വിസ് പ്രോഗ്രാമിലും പങ്കെടുത്തു. ഇത് ബിസിസിഐക്ക് അതൃപ്തിയുണ്ടാക്കി. ആഭ്യന്തര മത്സരം കളിച്ചിട്ട് ടീമില്‍ കയറിയാല്‍ മതിയെന്നായി ബിസിസിഐ. എന്നാല്‍ ഝാര്‍ഖണ്ഡിന് വേണ്ടി ഒരൊറ്റ രഞ്ജി ട്രോഫി മത്സരത്തില്‍ പോലും പങ്കെടുക്കാന്‍ കിഷന് തയ്യാറായില്ല.
രഞ്ജി മത്സരത്തിൽ ഝാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി അന്ത്യശാസനം നൽകിയിരുന്നു. രഞ്ജി ട്രോഫി മത്സരം കളിച്ചവർ മാത്രം ഐപിഎഎൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിനു മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടിട്ടും ഇഷാൻ അനുസരിക്കാൻ തയാറായില്ല. ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്. ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര് മഖ്നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ