ലക്‌നൗ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകന്‍ വിഭാകർ ശാസ്ത്രി ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കകമാണ് വിഭാകർ ശാസ്ത്രിയുടെ ബിജെപി പ്രവേശനം.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്ന കാര്യം എക്‌സ് ഹാൻഡിലൂടെയാണ് വിഭാകർ ശാസ്ത്രി പ്രഖ്യാപിച്ചത്. ലാൽ ബഹദൂർ ശാസ്ത്രിയുടെ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന വീക്ഷണത്തെ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം വിഭാകർ ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഭാകർ ശാസ്ത്രി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ രാജി തുടരുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നിരുന്നു. ബാബ സിദ്ദിഖ്, മിലിന്ദ് ദേവ്റ എന്നീ നേതാക്കളും മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















