ദുബായ്: സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തൻ്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തൻ്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുബായിൽ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭരണമികവിനെയും നരേന്ദ്രമോദി അഭിനന്ദിച്ചു. നഹ്യാന്റെ ഭരണ നേത്യത്വവും വീക്ഷണങ്ങളും മികവുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഴിമതിയില്ലാത്ത സുതാര്യമായ ഒരു ഭരണകൂടത്തെയാണ് ഇപ്പോൾ ലോകത്തിനാവശ്യം. ഒരു വശത്ത് ലോകം വികസനത്തെ സ്വീകരിക്കുന്നു. എന്നാൽ മറുവശത്ത് ഇപ്പോഴും പല വെല്ലുവിളികളുമുണ്ട്. ഭക്ഷണം, ആരോഗ്യം, ജലം, ഊർജം. വിദ്യാഭ്യാസം തുടങ്ങിയവ ജനങ്ങൾക്ക് ഉറപ്പാക്കുകയെന്നത് എല്ലാ സർക്കാരുകളുടെയും ഉത്തരവാദിത്തമാണ്’- നരേന്ദ്രമോദി പറഞ്ഞു.
അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിന് യുഎഇയിൽ എത്തിയ നരേന്ദ്രമോദിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. തുടർന്നാണ് ഇരുവരും ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടത്. യുഎഇയുടെ ജയ്‌വാൻ, ഇന്ത്യയുടെ റുപേ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പരസ്‌പരം ബന്ധിപ്പിക്കുന്നത് സാമ്പത്തിക മേഖലയിലെ സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഇത് യുഎഇയിലുടനീളം റുപേ കാർഡിനുള്ള സ്വീകാര്യത വർദ്ധിപ്പിക്കും. പണമിടപാട് എളുപ്പമാകും.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















