ജിദ്ദ- വിവിധ കലാവിഷ്ക്കാരങ്ങള്‍ക്കും മത്സര പരീക്ഷകള്‍ക്കും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫിനോം അക്കാദമിയുടെ പരിശീലന ക്യാമ്പസ് ജിദ്ദയില്‍ പ്രവര്‍ത്തനസജ്ജമായി.
പ്രശസ്ത ആര്‍ട്ടിസ്റ്റുകളും വ്യത്യസ്ത കലാമേഖലകളില്‍ പരിശീലനം നല്കുന്നവരുമായ നീതാമോള്‍, ശ്രീലക്ഷ്മി, സുബിന്, കൃഷ്ണപ്രിയ, മിര്‍സ ഷെരീഫ്, സ്നേഹ സാം, മുനീര്‍, നഫീല, പ്രിജിത്ത് എന്നിവരുള്‍പ്പടെയുള്ള പരിശീലകര്‍ ഫാക്കല്‍റ്റികളും റിസോഴ്സ് പേഴ്സണുകളുമായി ഫിനോം അക്കാദമിക്കൊപ്പമുണ്ട്.
ചാരുതയേറിയ പശ്ചാത്തലസൗകര്യങ്ങള്‍, ലാബുകള്‍, തീയറ്റര്‍ ഹാളുകള്‍ എന്നിവ ഫിനോം അക്കാദമി സജ്ജീകരിച്ചിട്ടുണ്ട്.
സാംസ്കാരിക പ്രവര്‍ത്തകരുടേയും പരിശീലകരുടേയും വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും കലാസ്വാദകരുടേയും നിറഞ്ഞ സാന്നിധ്യത്തില്‍ ഫിനോം അക്കാദമി ക്യാമ്പസില്‍ സോഫ്ട് ലോഞ്ചിങ്ങ് സെറിമണി അരങ്ങേറി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, സ്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളായ ഹേമരാജ്, ഡോ. ഫര്ഹീന് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.