കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബംഗാളില്‍ ബലാത്സംഗക്കാരുടേതായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബംഗാളില്‍ ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന മമത സന്ദേശ്ഖാലി സംഭവത്തെ മുതലെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. സന്ദേശ്ഖാലിയിലെ ബസിര്‍ഹട്ടില്‍ രഹസ്യമായി ഹിന്ദു സ്ത്രീകളെ ആരാധനയ്ക്ക് പ്രേരിപ്പിക്കുകയും അവരുടെ നേരെ നടക്കുന്ന ലൈംഗിക അതിക്രമത്തിന് മമത കൂട്ടുനില്‍ക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഖന്ദ മജുംദാര്‍ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖാലിയില്‍ പോകുകയാണെന്നും പൊലീസ് തടയുമോ എന്നു നോക്കട്ടെയെന്നും മജുംദാര്‍ വെല്ലുവിളിച്ചു. പിന്നീട് പൊലീസുമായുള്ള ഉന്തിലും തള്ളിലും മജുംദാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷെയ്ക്ക് ഷാജഹാന് എന്ന ഒളിവില്‍ പോയിരിക്കുന്ന ഒരു ഗുണ്ടയ്ക്കുവേണ്ടിയാണ് മമത ബാനര്‍ജി ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.