Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

യുഎസ് നികുതി രംഗത്ത് വന്‍ അവസരങ്ങള്‍

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 14, 2024, 05:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊല്ലം:  യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളെജില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ. അധ്യക്ഷനാകുന്ന ചടങ്ങില്‍ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള വിവിധ സെമിനാറുകള്‍ കരീക്കോട് ടികെഎം ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിലും നടക്കും. യുഎസ് നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളായ ഇവൈ, കെപിഎംജി, എച്ച്ആന്റ്ആര്‍ ബ്ലോക്ക്, ജിറ്റി, ഗ്രേറ്റ് അഫിനിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, വിദഗ്ധരും, കൊമേഴ്സ് അധ്യാപകരും, അസാപ് കേരളയുടെ പരിശീലനത്തിലൂടെ ഈ മേഖലയില്‍ ജോലി ലഭിച്ചവരും വിവിധ സെഷനുകളിലായി പങ്കെടുക്കും.

യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരളയുടെ ലക്ഷ്യം. നിരവധി അവസരങ്ങളുള്ള എന്റോള്‍ഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തില്‍ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവര്‍ക്ക് ഉള്ളത്. നിലവില്‍ 3000ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികള്‍ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ട്.  എന്നാല്‍ വേണ്ടത്ര യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്ല. ഈ വിടവ് നികത്താനാണ് അസാപ് കേരള ഇ.എ പരിശീലന കോഴ്സ് ആരംഭിച്ചത്. കൊമേഴ്സ് പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും  യു.എസ് നികുതി രംഗത്ത് മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുള്ള എന്റോള്‍ഡ് ഏജന്റ് പ്രൊഫഷനെ കുറിച്ച് മനസിലാക്കുകയും തുടര്‍നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ  ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി  അസാപ് കേരള ആരംഭിച്ച പരിശീലന പരിപാടിയാണ് എന്റോള്‍ഡ് ഏജന്റ്.

കേരളത്തില്‍ ഇരുന്നുകൊണ്ടുതന്നെ അമേരിക്കന്‍ നികുതി ദായകരുടെ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധികാരമുള്ള പ്രൊഫഷനലാകാം എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. കൊമേഴ്‌സ് പശ്ചാത്തലമുള്ള യുവജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. യു.എസ് സര്‍ക്കാരിന്റെ   ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് അഥവാ ഐആര്‍എസ്  നടത്തുന്ന സ്പെഷ്യല്‍ എന്റോള്‍മെന്റ് എക്സാമിനേഷന്‍ വിജയിക്കുന്നവര്‍ക്കാണ് ആണ് ഈ ലൈസന്‍സ് ലഭിക്കുന്നത്.

തുടക്കത്തില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഈ ജോലി, ചെറിയ സമയംകൊണ്ട് തന്നെ  യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ നൂറിലധികം ഉദ്യോഗാര്‍ത്ഥികളെ  ജോലിയെന്ന സ്വപനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും  അസാപിന് സാധിച്ചു. 

അസാപിന്റെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിച്ച ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ബഹുരാഷ്ട്ര കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പ്ലെയ്സ്മെന്റ് ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രേറ്റ് അഫിനിറ്റി എന്ന അമേരിക്കന്‍ കമ്പനി അവരുടെ സാറ്റലൈറ്റ് ഓഫീസ് കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയ ലീപ് സെന്ററില്‍ ആരംഭിക്കുകയും ചെയ്തു.  ഇവിടെ നാല്പതിലധികം  യുവാക്കള്‍ ജോലി ചെയ്തുവരുന്നു. ഇതിലൂടെ വികേന്ദ്രീകൃത തൊഴിലിടങ്ങള്‍ എന്ന പുതിയ തൊഴില്‍ സംസ്‌കാരം അവതരിപ്പിക്കുവാന്‍ സാധിച്ചു. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ഗ്രേറ്റ് അഫിനിറ്റിയുടെ  സാറ്റലൈറ്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ അഞ്ഞൂറോളം  ഉദ്യോഗാര്‍ത്ഥികളാണ് അസാപിന്റെ എന്റോള്‍ഡ് ഏജന്റ് കോഴ്‌സില്‍ ചേര്‍ന്നിട്ടുള്ളത്. കേരളത്തിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിരുദപഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അസാപിന്റെ എന്റോള്‍ഡ് ഏജന്റ് കോഴ്സ് കൂടി നല്‍കുവാന്‍ സന്നദ്ധമായിട്ടുണ്ട്. അസാപുമായി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരണയില്‍ എത്തുക വഴി  അക്കാദമിക പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുന്ന വലിയ ചുവടുവയ്പിന് കൂടി അവസരമൊരുക്കുകയാണ്. തുടക്കത്തില്‍  ആയിരം എന്റോള്‍ഡ് ഏജന്റുമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് അസാപ് ഇപ്പോള്‍ ഉള്ളത്.

ReadAlso:

കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിവേണം; ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അനുമതി

ലഹരി വിമുക്ത കേരളം- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് എന്‍.സി.സി

മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തി അഗ്നിശമന സേന – woman rescued well

വയോധികനെ തീവണ്ടി തട്ടി – elderly man jumps infront of train

അമേരിക്കന്‍ നികുതി രംഗത്തെ വിശിഷ്യാ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന്റെ ഈ മഹാവിജയം വലിയ പ്രതീക്ഷകള്‍ തുറന്നിടുകയാണ്. ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയില്‍ നമ്മുടെ നാടിന്റെ യുവസമ്പത്ത് നാട്ടിലിരുന്നുകൊണ്ട് തന്നെ സമ്പാദിക്കുകയും നമ്മുടെ എക്കോണമിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകത്തിലെ പ്രമുഖ ടാക്സ് അക്കൗണ്ടിംഗ് കമ്പനികള്‍ കേരളത്തില്‍ വരാന്‍ സന്നദ്ധരാകുന്നു.. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കോളേജുകളിലെ കൊമേഴ്‌സ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും  തൊഴില്‍ സാധ്യതകള്‍ പരമാവധി പരിചയപ്പെടുത്താനും, പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും, അവ മുതലാക്കി മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ആണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Read more :

. ഈ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും നിങ്ങളെ തട്ടിപ്പിനിരയാക്കും:ഇൻവെസ്റ്റ്മെന്റ്

. ഓൺലൈൻ വായ്പകൾ ആണോ നിങ്ങൾ നോക്കുന്നത് ?

. നാഷണൽ യൂത്ത് പാർലമെന്റ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം

. മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലില്‍ ജാവ 350 ബ്ലൂ പ്രദര്‍ശിപ്പിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്

. ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ റോഡ് ഷോ കേരളത്തില്‍ എത്തി:ഏറ്റവും പുതിയ വൈദ്യുത വാഹന ഉല്‍പ്പന്ന നിര എറണാകുളത്ത് പ്രദർശിപ്പിക്കും

നിലവില്‍ ടി കെ എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആണ് അസാപിന്റെ സംസ്ഥാനത്തെ ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബാച്ച് ആരംഭിക്കുന്നത്. ബി.കോം രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും, എം.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും  ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് ആരംഭിക്കുകയും. ആദ്യ ഘട്ടത്തില്‍ മൂന്നാം വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ 7 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ ഉടനെ ബഹുരാഷ്ട്ര കമ്പനികളില്‍ മികച്ച ശമ്പളത്തോടെ പ്ളേസ്മെന്റ് ലഭിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇന്റര്‍വ്യൂ ഒരുക്കും. ഈ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഈ കോഴ്‌സിന്റെ  ക്യാംപസ് അംബാസ്സിഡര്‍മാര്‍. ഇവരാണ് പരിപാടിയുടെ മുഖ്യ സംഘാടകരും.

കേരളത്തില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ, നിലവില്‍ പല പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് ഇരിക്കുന്ന പ്രമുഖരുമായി സംവദിക്കാനും, അവരുടെ വിജയ വഴികള്‍ അറിയാനുമുള്ള അവസരം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

അസാപ് കേരള ട്രെയിനിംഗ് ഹെഡ് സജി ടി,  ടി കെ എം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ . ഡോ. അയൂബ്,  ടി കെ എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ചിത്ര ഗോപിനാഥ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

ബോയിങ് ഡ്രീംലൈനര്‍ 787 വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണം, എയര്‍ ഇന്ത്യക്ക് ഡിജിസിഎ നിര്‍ദേശം | dgca-orders-enhanced-inspection-of-air-indias-boeing-787-dreamliner-fleet

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ സംഭവിച്ചത്; നടുക്കം വിട്ടു മാറാതെ രക്ഷപ്പെട്ട യാത്രികൻ | Ramesh Biswas Kumar who escapped from Ahmedabad plane crash responds

അഹമ്മദാബാദ് വിമാനാപകടത്തില്‍ ചൈന അനുശോചനം രേഖപ്പെടുത്തി, പ്രസിഡന്റ് ഷി ജിന്‍പിംഗ്

കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി: ലഭിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് | Black box of Air India flight recovered from rooftop of building it hit

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.