അയോധ്യയിലെക്കെത്തുന്നവർ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ പണം തിരികെ ലഭിക്കും. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ ഉള്ളടക്കമാണിത്.
ഇതാണ് ഇന്നത്തെ ഫാക്ട് ചെക്കിൽ പരിശോധിക്കുന്നത് ?
സനാതനന്മാരെ നിങ്ങൾക്കറിയാമോ, അയോധ്യയിൽ ഒഴിഞ്ഞ വെള്ളക്കുപ്പികൾ തിരികെ നൽകിയാൽ 5 രൂപ ലഭിക്കും.
അതിശയകരമായ സംരംഭങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
കീവേഡ് സെർച്ചിൽ അയോധ്യയിലെ കബഡിവാല മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ലഭിച്ചത്. സ്ഥാനമായി പ്രവർത്തിക്കുന്ന കബഡിവാല എന്ന സ്റ്റാർട്ടപ്പ് മാലിന്യ സംസ്കരണത്തിനായി അയോധ്യയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിലുള്ളത്.
കൂടുതൽ തിരഞ്ഞപ്പോൾ ഇതേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കബഡിവാലയുടെ ഒരു എക്സ് കണ്ടെത്തി. പോസ്റ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ, കബഡിവാല നഗർ നിഗം അയോധ്യയുമായി ചേർന്ന് അയോധ്യ വൃത്തിയായി സൂക്ഷിക്കാൻ ഒരു പദ്ധതി ആരംഭിച്ചതായും ആളുകൾ കബഡിവാലയുടെ റീഫണ്ട് സെന്ററിൽ ഉപയോഗ ശേഷം ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ അവർക്ക് അവരുടെ അഞ്ച് രൂപ തിരികെ ലഭിക്കും എന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
കബഡിവാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ വൈറൽ പോസ്റ്റ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നല്കിയിട്ടുള്ളതായി കണ്ടെത്തി. അയോധ്യ നഗർ നിഗവുമായി സഹകരിച്ച് അയോധ്യയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന് കബഡിവാലയുടെ നേതൃത്വത്തിൽ ഡെപ്പോസിറ്റ് റീഫണ്ട് സിസ്റ്റം എന്ന ഒരു പദ്ധതി ആരംഭിച്ചു.
ഡെപ്പോസിറ്റ് റീഫണ്ട് സിസ്റ്റം പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾ വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷ്യ പാക്കറ്റുകൾ തുടങ്ങിയവയ്ക്ക് അഞ്ച് രൂപ അധികമായി നൽകണം. എന്നുവെച്ചാൽ ക്യുആർ കോഡുകളുള്ള ഈ ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വിലയേക്കാൾ അഞ്ച് രൂപ അധികം നൽകണം. ഉപയോഗ ശേഷം ക്യുആർ കോഡുകളുള്ള ഈ കുപ്പികളോ പാക്കറ്റുകളോ സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്ന കളക്ഷൻ പോയിന്റിൽ എത്തിച്ചാൽ കളക്ഷൻ പോയിന്റിലെ ജീവനക്കാർ ഈ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ഉത്പന്നത്തിന് ഉപഭോക്താക്കൾ അധികമായി നൽകിയ തുക തിരികെ നൽകുന്നതാണ് പദ്ധതി.
അന്വേഷണത്തിൽ നിന്നും കണ്ടെത്തിയത് ഒഴിഞ്ഞ കുപ്പികൾ തിരികെ ഏൽപ്പിക്കുന്നവർക്ക് അയോധ്യയിൽ അഞ്ച് രൂപ ലഭിക്കും എന്ന അവകാശവാദം തെറ്റാണെന്നും കുപ്പി വെള്ളവും ഭക്ഷണവും വാങ്ങിക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധികമായി ഈടാക്കുന്ന തുക ഇവ തിരികെ ഏൽപ്പിക്കുമ്പോൾ മടക്കി നൽകുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം