കേന്ദ്ര യുവജനകാര്യ-കായിക മന്ത്രലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന നാഷണൽ യൂത്ത് പാർലമെന്റ് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ യുവതീ യുവാക്കൾക്ക് അവസരം.
2024 ഫെബ്രുവരി 1 ന് 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾക്ക് ജില്ലാ തലത്തിൽ നടത്തുന്ന പ്രാഥമിക തല മത്സരത്തിൽ പങ്കെടുക്കാം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാം. സ്ക്രീനിങ്ങിനു ശേഷം നടത്തുന്ന ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
ജില്ലാ-സംസ്ഥാനതല മത്സരങ്ങൾ ഓൺലൈനായിരിക്കും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലമെൻറ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നാഷണൽ യൂത്ത് പാർലമെൻറിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 2 ലക്ഷം, 1.50 ലക്ഷം , 1 ലക്ഷവും , പിനീട് വരുന്ന 2 സ്ഥാനക്കാർക്ക് 50000 രൂപ പ്രോത്സാഹനമായും ലഭിക്കും
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം . കൂടുതൽ വിവരങ്ങൾക്കായി ഫെബ്രുവരി 16 നു മുൻപായി നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായോ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർമാരുമായോ ബന്ധപ്പെടേണ്ടതാണ്.
കാസർഗോഡ് , കണ്ണൂർ ,വയനാട് , കോഴിക്കോട് മലപ്പുറം മാഹി ജില്ലക്കാർക്ക് 19.02.2024 നും എറണാകുളം ,ആലപ്പുഴ ,പത്തനംതിട്ട , കൊല്ലം ,തിരുവനന്തപുരം ജില്ലക്കാർക്ക് 20.02.2024 നും തൃശൂർ , പാലക്കാട് ,കോട്ടയം ,ഇടുക്കി ,ലക്ഷദ്വീപ് ജില്ലക്കാർക്ക് 21.02.2024 നുമായിരിക്കും ജില്ലാതല മത്സരങ്ങൾ .
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക