തിരുവനന്തപുരം: ഗ്രാമപഞ്ചാത്ത് പ്രസിഡന്റും മെമ്പര്‍മാരടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പെരിങ്ങമല ഗ്രാമഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറയടക്കമുള്ളവരാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് നേതാക്കളും ഗ്രാമപഞ്ചായത്തംഗങ്ങളുമായ കലയപുരം അന്‍സാരി, എം ഷെഹനാസ് എന്നിവരും രാജിവച്ചിട്ടുണ്ട്. തങ്ങള്‍ സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
നാടിന്റെ വികസനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും താല്പര്യത്തിന് ഇടതുപക്ഷവും സിപിഎമ്മും ശക്തിപ്പെടണം. തങ്ങള്‍ ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചതായും മൂവരും അറിയിച്ചു. തങ്ങളോടൊപ്പം നിരവധി പേര് കോണ്‍ഗ്രസ് വിട്ടു പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. മൂവരുടേയും രാജിയോടെ പെരിങ്ങമല ഗ്രാമ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി.
സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി. ജോയ് എംഎല്‍എ, ഡി.കെ മുരളി എംഎല്‍എ, വി.കെ മധു, കെ.എസ് സുനില്‍കുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തലസ്ഥാന ജില്ലയില്‍ ഇതിനോടകം നിരവധി പ്രമുഖ നേതാക്കളടക്കം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക