അബുദാബിയിൽ നടക്കുന്ന കെഎംസിസി യുടെ ‘ദി കേരള ഫെസ്റ്റി’നേയും മാധ്യമ പ്രവർത്തകരേയും വിമർശിച്ച് സന്ദീപ് വാര്യർ. കേരളത്തിലെ ചില മാധ്യമ അവതാരകർ മുസ്ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ ചിലവിൽ ദുബായ് ടൂർ നടത്തി വന്നിട്ടുണ്ട് . വിദേശ ടൂറും ഷോപ്പിംഗുമൊക്കെ മറ്റ് മാധ്യമ പ്രവർത്തർക്കുള്ള ഓഫറുമാണ് . ” ദേ ഇവരെപ്പോലെ ഞങ്ങളെ സുഖിപ്പിച്ചാൽ ഇങ്ങനെ ചില സൗകര്യങ്ങളുണ്ട് ” എന്ന സന്ദേശമാണ് കെഎംസിസി നൽകിയിരിക്കുന്നത്. എന്നിങ്ങനെ കടുത്ത ഭാ,യിലാണ് സന്ദീപ് വാര്യർ കെഎംസിസി യുടെ ‘ദി കേരള ഫെസ്റ്റിനെ വിമർശിച്ച് ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുന്നത്. ഇതിനെതിരെ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്കൽ രംഗത്തെത്തിയിരിക്കുന്നു. അതേ നാണയത്തിൽ തന്നെ മറുപടി നല്കുകയാണ് ഷുക്കൂർ അലി. വാഴത്തണ്ട് നട്ടെല്ലുകാരെ താങ്കളുടെ കൂട്ടർ കണ്ടിരിക്കും.. എല്ലാവരും അത്തരക്കാർ അല്ലെന്റെ വാര്യരെ..എന്ന് ഷുക്കൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഷുക്കൂർ അലിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
എന്തൊരു അസഹിഷ്ണുത യാണ് ഈ മനുഷ്യന്…
ഒറ്റക്കാര്യം മാത്രം..
ആർജവം ഉണ്ടെങ്കിൽ,
പോസ്റ്റിൽ ഉറച്ചു നിൽകുന്നുണ്ടെങ്കിൽ.
താങ്കൾ ആശങ്ക യോടെ പറഞ്ഞ ആ കാര്യമുണ്ടല്ലോ…
തെളിയിക്ക്…
വാഴ ത്തണ്ട് നട്ടെല്ലുകാരെ താങ്കളുടെ കൂട്ടർ കണ്ടിരിക്കും.. എല്ലാവരും അത്തരക്കാർ അല്ലെന്റെ വാര്യരെ..
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshukooralikallungal%2Fposts%2Fpfbid02hHrZHqkEjfj52S2uG6MLAfs1Yygrhkxvptj7kCaeaNFLSdRAfAaABy1UBUFfzbSHl&show_text=true&width=500
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കേരളത്തിലെ ചില മാധ്യമ അവതാരകർ മുസ്ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ ചിലവിൽ ദുബായ് ടൂർ നടത്തി വന്നിട്ടുണ്ട് . ഈന്തപ്പഴത്തിനും അത്തറിനും ഗൾഫ് ടൂറുകൾക്കും വേണ്ടി സ്വന്തം നാവ് ഒരു പക്ഷത്തിനായി വാടകക്ക് കൊടുക്കുന്നവരെക്കുറിച്ച് എഴുതിയത് സെബാസ്റ്റ്യൻ പോളിന്റെ മകനാണ് എന്നാണോർമ്മ . മാധ്യമ പ്രവർത്തകരെ സ്വന്തം വരുതിയിലാക്കാൻ തങ്ങൾ എപ്രകാരമാണ് വേദികൾ ഉപയോഗിക്കുന്നത് എന്ന് ഫസൽ ഗഫൂറും ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട് . ഈ വിദേശ ടൂറും ഷോപ്പിംഗുമൊക്കെ മറ്റ് മാധ്യമ പ്രവർത്തർക്കുള്ള ഓഫറുമാണ് . ” ദേ ഇവരെപ്പോലെ ഞങ്ങളെ സുഖിപ്പിച്ചാൽ ഇങ്ങനെ ചില സൗകര്യങ്ങളുണ്ട് ” എന്ന സന്ദേശമാണ് കെഎംസിസി നൽകിയിരിക്കുന്നത് .
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSandeepvarierbjp%2Fposts%2Fpfbid02Nwvv1T7pZWFapdcS7Dou1TdHV1f73NCHmc3kPan4Wdwuz62zo7UEXEAd6cnzY1iWl&show_text=true&width=500
പിജിയും ഹാഷ്മിയും മാതുവുമൊക്കെ ചിന്തിക്കേണ്ടത് നിങ്ങളെ എന്തിനിവർ ഗൾഫിൽ കൊണ്ടുപോയി ട്രീറ്റ് ചെയ്തു എന്നാണ് . നിങ്ങളറിഞ്ഞോ അറിയാതെയോ ഒരു വിധേയത്വം അവിടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു . ഈ മൂന്ന് പേരെ എടുത്ത് പറയാൻ കാരണം , വേദിയിൽ കണ്ട മറ്റ് രണ്ട് പേരും , ജമാ അത്തെ ഇസ്ലാമിയുടെ പറ്റ് ബുക്കിലുള്ള പ്രമോദ് രാമനിൽ നിന്നും യുപി തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട ഷാനിയിൽ നിന്നും ഒരു തരത്തിലുള്ള സത്യസന്ധതയും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ടാണ് .
പിജിയും ഹാഷ്മിയും മാതുവും അത് ചെയ്യരുതായിരുന്നു .
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക