ന്യൂഡൽഹി: സംഗീത പരിപാടിക്കിടെ ആരാധകനോട് മോശമായി പെരുമാറിയതിനു ഗായകനും ടെലിവിഷൻ അവതാരകനുമായ ആദിത്യ നാരായണിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു.
ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ ഗായകൻ മെെക്ക് കൊണ്ടിടിച്ച വീഡിയോ വെെറലായതോടെയാണ് നിരവധിയാളുകൾ വിമർശനവുമായി എത്തിയത്.
Aditya Narayan, son of ace singer Udit Narayan, gained popularity through fans’ support, but now he assaults a fan by throwing his mobile. #AdityaNarayan should be banned from participating in concerts for a couple of years and apologize to the fan for his actions. He needs a… pic.twitter.com/n2Chkx5FIr
— Deepak Khatri (@Deepakkhatri812) February 12, 2024
ആദ്യം ആരാധകനോട് ആദിത്യ ഫോൺ ചോദിക്കുകയും അദ്ദേഹമത് കൊടുക്കാതായതോടെ മെെക്ക് കൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നാലെ ഫോൺ പിടിച്ചുവാങ്ങി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
വേദിയുടെ മുൻനിരയിലാണ് ഇയാൾ നിന്നിരുന്നത്. ഗായകൻ എന്തിനാണ് ഇത്രയും പ്രകോപിതനായതെന്നുള്ള വിവരം ആളുകൾ തിരക്കുന്നുമുണ്ട്. പ്രശസ്ത ഗായകൻ ഉദിത് നാരായണിന്റെ മകൻ കൂടിയാണ് ആദിത്യ.
Read more……
. പുത്തൻ അപ്ഡേറ്റുമായി ‘വർഷങ്ങൾക്കു ശേഷം’: ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
. സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥക്ക് വ്യത്യസ്ഥമായ പ്രണയ ഗാനം
. ‘ഭൂൽ ഭൂലയ്യ’യുടെ മൂന്നാം ഭാഗം എത്തുന്നു: മഞ്ജുലികയായി വിദ്യാ ബാലൻ
. ‘നസ്ലിനെ എനിക്ക് വളരെ ഇഷ്ടമായി: മികച്ച പ്രകടനം’: ‘പ്രേമലു’ സിനിമയെക്കുറിച്ചു പ്രിയദർശൻ
നാണക്കേട് എന്നാണ് ചിലർ ആദിത്യയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. ഗായകന്റെ നടപടി ഒട്ടും അംഗീകരിക്കാനാകാത്തതാണെന്ന് മറ്റൊരാൾ കുറിച്ചു.
ഛത്തീസ്ഗഡിലെ ഭിലായിലെ കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. തിങ്ങിനിറഞ്ഞ കാണികളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. സംഭവത്തെക്കുറിച്ച് ഗായകൻ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.