×

‘ഒന്ന് ശാന്തമായ സ്നേഹശക്തി, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി’: ചിത്രയ്ക്കും ഭർത്താവിനും വിവാഹ വാർഷിക ആശംസകൾ നേർന്നു രഞ്ജിനി ഹരിദാസ്

google news
,


ഗായിക കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയ് ശങ്കറിനും വിവാഹവാർഷിക ആശംസകൾ നേർന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.

ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടാണ് രഞ്ജിനിയുടെ ഹൃദ്യമായ കുറിപ്പ്. ഇവരിലൊരാൾ ശാന്തമായ സ്നേഹശക്തിയും മറ്റെയാൾ ആഞ്ഞടിക്കുന്ന സുനാമിയും ആണെന്ന് രഞ്ജിനി സരസമായി കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേർ. ഇരുവർക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. സ്നേഹസമ്പന്നരായ ഈ ദമ്പതികൾ 37ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്.

ഇവിടെ നിങ്ങൾക്ക് സ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു നീണ്ട ജീവിതകാലം ആശംസിക്കുന്നു.

മനുഷ്യരെന്ന നിലയിൽ നിങ്ങൾ ധ്രുവമായി വേറിട്ടു നിൽക്കുന്നു. സമയത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു വിജയകരമായ സംയോജനമാണ് നിങ്ങൾ. എന്റെ ജീവിതത്തിൽ നിങ്ങള്‍ രണ്ടുപേരും ഉള്ളതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

Read more......

'വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി': ഐശ്വര്യ രജനികാന്ത്

'ഭ്രമയുഗത്തിൽ മമ്മൂട്ടി സർ സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി അക്ഷമയോടെ കാത്തിരിക്കുന്നു': സംവിധായകൻ ലിങ്കുസ്വാമി

ജോണി സിൻസിനൊപ്പം രൺവീർ സിങ്: സമൂഹമാധ്യമങ്ങളിൽ വൈറലായി പരസ്യം

അനുശ്രീയുടെ പേര് ചേർത്തു വ്യാജ വാർത്ത: കടുത്ത പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

ഒന്ന് ശാന്തമായ സ്നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും! ഈ വിശേഷ ദിനത്തിൽ ചേച്ചിക്കും വിജയൻ ചേട്ടനും ഒത്തിരി ഒത്തിരി സ്നേഹവും ആശംസകളും നേരുന്നു.

രഞ്ജിനിയുടെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രയ്ക്കും ഭർത്താവിനും വിവാഹവാർഷിക ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നത്.

ചിത്രയെ ചേർത്തു പിടിച്ചു ചുംബിക്കുന്ന രഞ്ജിനിയുടെ ചിത്രത്തെക്കുറിച്ചു ഹൃദ്യമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.