ദമാം ∙ തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയത്തിൽ തൊട്ട മധുരതരമായ മലയാള സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി നവയുഗം സാംസ്ക്കരിക വേദിയുടെ കേന്ദ്ര കലാവേദി കമ്മിറ്റി അവതരിപ്പിച്ച “ഓൾഡ് ഈസ് ഗോൾഡ് – സീസൺ 2” സംഗീത സന്ധ്യ പ്രവാസികൾക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ചു. മുപ്പതോളം പ്രവാസി കലാകാരമാർ ഗാനങ്ങൾ അവതരിപ്പിച്ചു. മലയാള സിനിമാഗാനങ്ങളിലെ ക്ലാസിക്കും, മെലഡിയും, ഗസലും, അടിപൊളി പാട്ടുകളും എല്ലാം അവതരിപ്പിയ്ക്കപ്പെട്ട ഗാനസന്ധ്യ ആസ്വാദകർക്കു നല്ലൊരു അനുഭവമായിരുന്നു.
സുറുമി നസീം അവതാരകയായ പരിപാടിക്ക് നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജൻ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവൻ, ഷിബു കുമാർ, ഗോപകുമാർ, ദാസൻ രാഘവൻ, ബിജു വർക്കി, നിസാം കൊല്ലം, സഹീർഷ കൊല്ലം, മണിക്കുട്ടൻ, പ്രിജി കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി എന്നിവർ ആശംസകൾ നേർന്നു.
നവയുഗം കേന്ദ്ര കലാവേദി സെക്രട്ടറി ബിനു കുഞ്ഞ്, പ്രസിഡന്റ് റിയാസ് മുഹമ്മദ്, സഹഭാരവാഹികളായ സാജിഅച്യുതൻ, സംഗീതാ സന്തോഷ്, നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ഇബ്രാഹീം, മഞ്ജു അശോക്, അമീന, രഞ്ജിത, സന്തോഷ്, രവി ആന്ത്രോട് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക